തിരുവനന്തപുരം: ദേശീയ ഹിന്ദി അക്കാദമിയുടെ പ്രതിഭാ മിലന് അവാര്‍ഡ് വിതരണം 22ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് നന്ദാവനം എന്‍. കൃഷ്ണപിള്ള സംസ്കൃതി കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിക്കും. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ രണ്ടു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഹിന്ദി പഠനനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി അക്കാദമി തയാറാക്കിയ പരീക്ഷാസഹായിയുടെ അടിസ്ഥാനത്തില്‍ നടത്തിയ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ അവാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: