ഇവിടെ ശിവലിംഗ പ്രതിഷ്ഠ വേണ്ട; ഇത് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം

Monday 19 February 2018 8:11 pm IST
അവിടത്തെ വിശ്വാസികള്‍ക്ക് ശിവലിംഗം പ്രതിഷ്ഠിക്കണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല, കാരണം പ്രദേശത്തെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എതിര്‍പ്പ്.

ഷില്ലോങ്: ശിവ ക്ഷേത്രത്തില്‍ ശിവലിംഗം സ്ഥാപിക്കരുത്, ആരാധിക്കരുത്. മേഘാലയയിലെ നാര്‍ടിയാങ് ഗ്രാമത്തില്‍ 13 ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ശിവ ക്ഷേത്രം സ്ഥിതിചെയ്യുന്ന മേഖല ഇന്ന് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ്. ഇവിടം സന്ദര്‍ശിച്ച ഇന്‍ഡസ് സ്‌ക്രോള്‍സ് വെബ് പോര്‍ട്ടല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ജി. ശ്രീദത്തന്‍ എഴുതുന്നു:

ശിലിംഗമില്ലാത്ത ശിവക്ഷേത്രം സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ അങ്ങനെയൊന്നുണ്ട്; മേഘാലയയിലെ നാര്‍ടിയാങ് ഗ്രാമത്തില്‍. അവിടത്തെ വിശ്വാസികള്‍ക്ക് ശിവലിംഗം പ്രതിഷ്ഠിക്കണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല, കാരണം പ്രദേശത്തെ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ എതിര്‍പ്പ്. അവരാണ് അവിടെ 'മൃഗീയ' ഭൂരിപക്ഷം. ക്രിസ്തുമത വിശ്വാസപ്രകാരം ലിംഗാരാധന മതവിശ്വാസത്തിനെതിരാണത്രെ!

വെസ്റ്റ് ജയന്തിയാ ഹില്‍ ജില്ലയിലെ നാര്‍ടിയാങ് ശിവക്ഷേത്രം പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്. 13 ാം നൂറ്റാണ്ടില്‍ ജയന്തിയാ രാജാവ് സ്ഥാപിച്ച ക്ഷേത്രം കാലക്രമത്തില്‍ അവഗണനയുടെയും മത അഅസഹിഷ്ണുതയുടെയും മാതൃകയായി. ക്ഷേത്രം പുനരുദ്ധരിച്ചത് ഏതാനും പതിറ്റാണ്ടുകള്‍ മുമ്പാണ്. അത്രയകലത്തല്ലാത്ത, ശിവക്ഷേത്രത്തിനൊപ്പാം തന്നെ പഴക്കമുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ധാരാളം പേര്‍ ദര്‍ശനത്തിനെത്തുമെങ്കിലും ശിവരാത്രിയാഘോഷത്തിനു മാത്രമാണ് ഇവിടെ ദര്‍ശനത്തിന് ആള്‍ത്തിരക്കുള്ളു. അരലക്ഷത്തോളം പേര്‍ വരാറുണ്ട്.

ക്ഷേത്രത്തിനുള്ളില്‍ പരമശിവന്റെയും ദേവിയുടെയും മറ്റു ദേവതകുളുടെയും ചെറു വിഗ്രഹങ്ങളുണ്ട്. അവിടെ പക്ഷേ ശിവ ലിംഗം കാണാഞ്ഞതിനാല്‍ ഞാന്‍ കാരണമന്വേഷിച്ചു. വൈകിയെത്തിയെങ്കിലും ദര്‍ശനത്തിന് സൗകര്യമൊരുക്കിയ ക്ഷേത്രപൂജാരിയുടെ മകന് അതെക്കുറിച്ച് അത്രയൊന്നും പറയാനില്ലായിരുന്നു. എന്നാല്‍, എന്റെ ഡ്രൈവര്‍ ബീഹാറുകാരനായ മുസ്ലിം റോഹന്‍, ഒരു ടൂറിസ്റ്റ് ഗൈഡുംകൂടിയാണ്. 

റോഹന്‍ എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു. ''ഇവിടെ ക്രിസ്ത്യാനികള്‍ അതനുവദിക്കില്ല. അതവരുടെ വിശ്വാസത്തിനെതിരാണ്. അവരുടെ വിശ്വാസപ്രകാരം ദൈവം മനസ്സിലാണ്, അതിനാല്‍ ശിവലിംഗം സ്ഥാപിക്കേണ്ട എന്നാണ് പറയുന്നത്,'' റോഹന്‍ പറഞ്ഞതിന്റെ ചുരുക്കമിങ്ങനെ. ''അവരുടെ വാദത്തില്‍ തെറ്റൊന്നുമില്ല, കാരണം അവരാണിവിടെ ഭൂരിപക്ഷം'' എന്നും റോഹന്‍ കൂട്ടിച്ചേര്‍ത്തു!!

റോഹന്‍ പറഞ്ഞത് എത്രശരിയാണെന്ന് പരിശോധിക്കാന്‍ ഒരുകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ കണ്ടുമുട്ടിയപ്പോള്‍ അന്വേഷിച്ചു. ആദ്യകാലങ്ങളില്‍ പ്രദേശത്തെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ഇവിടേക്കു വരുന്നവരെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ ഞാന്‍ പതിവായി പോകുന്നു, പൂജകള്‍ നടത്തുന്നു, അദ്ദേഹം പറഞ്ഞു.

മടക്കത്തില്‍ ഞങ്ങള്‍ നാര്‍ടിയാങ് ഗ്രാമത്തലവന്‍ ധൗന്ധറിനെ കണ്ടു. അദ്ദേഹം ഹിന്ദുവാണ്. അറുനൂറ് ഹിന്ദു കുടുംബങ്ങളാണ് പ്രദേശത്തെ ശിവ-ദുര്‍ഗ്ഗാ ക്ഷേത്രങ്ങള്‍ കാക്കുന്നതെന്ന് ധൗന്ധര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ രാജകാലത്തെ പുരാതന ആയുധങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്നിടംകൂടിയാണെന്ന് വിവരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.