എന്‍ഡിഎ ജനകീയ വിചാരണ മാര്‍ച്ച് 23ന്

Tuesday 20 February 2018 1:03 am ISTആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 23ന് ചെങ്ങന്നൂരില്‍ ജനകീയ വിചാരണ സംഘടിപ്പിക്കാന്‍ എന്‍ഡിഎ ജില്ലാനേതൃയോഗം തീരുമാനിച്ചു. വൈകിട്ട് നാലുമുതല്‍ ഏഴു വരെ നടക്കുന്ന പരിപാടിയില്‍ എന്‍ഡിഎ ജില്ലാ,സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
  മാര്‍ച്ച് 11ന് എന്‍ഡിഎ ചെങ്ങന്നൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം ചേരും. 20നുള്ളില്‍ പഞ്ചായത്ത്, നഗരസഭാ യോഗങ്ങളും 30നകം ബൂത്തുതല യോഗങ്ങളും ചേരാന്‍ തീരുമാനമായി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്‍, ബിഡിജെഎസ് സംസ്ഥാന ജന. സെക്രട്ടറിമാരായ ബി. ഗോപകുമാര്‍, ബി. സുരേഷ്ബാബു, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ജന. സെക്രട്ടറി കുരുവിള മാത്യു, ഷാജി എം. പണിക്കര്‍, സ്വാമി ശിവബോധാനന്ദ, ടി. അനിയപ്പന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാജന. സെക്രട്ടറി എം.വി. ഗോപകുമാര്‍, വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.