പൈപ്പ്‌ലൈന്‍ ചോര്‍ച്ച നവീകരണത്തിന് വിനയായി

Tuesday 20 February 2018 1:12 am IST


എടത്വാ: അമ്പലപ്പുഴ-തിരുവല്ല റോഡ് നവീകരണത്തിന് വിനയായി പൈപ്പ് ലൈന്‍ ചോര്‍ച്ച. നീരേറ്റുപുറം കുടിവെള്ള പ്ലാന്റില്‍നിന്നുള്ള ഗ്രാമീണ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ ചോര്‍ച്ചയാണ് നവീകരണത്തിന് വിനയാകുന്നത്.
  നീരേറ്റുപുറം മുതല്‍ എടത്വാ വരെയുള്ള പൈപ്പ് ലൈന്‍ പലസ്ഥലങ്ങളിലും പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുകയാണ്.  ജലഅതോറിറ്റി വീണ്ടും റോഡ് കുത്തിപൊളിക്കാന്‍ തുടങ്ങി. റോഡ് തുരക്കാന്‍ തുടങ്ങിയതോടെ നിര്‍മാണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
  പൈപ്പ് ലൈന്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ വെള്ളക്കിണര്‍ ജങ്ഷനിലെ വാല്‍വ് ചോര്‍ച്ചയ്ക്കും പരിഹാരം കണ്ടെത്താന്‍ ജലഅതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. കുട്ടനാട്ടിലെ കലഹരണപെട്ട പൈപ്പ് മാറ്റി സമാന്തര പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കേന്ദ്ര ജലവിഭവ വകുപ്പ് ഫണ്ട് അനുവദിച്ചിരുന്നു.
  എന്നാല്‍ തുടര്‍ നടപടി ജലഅതോറിറ്റി സ്വീകരിക്കാത്തതാണ് സമാന്തര ലൈന്‍ സ്ഥാപിക്കാന്‍ കാലതാമസം നേരിടുന്നത്. കലഹരണപ്പെട്ട പൈപ്പ് ലൈനിലൂടെഇപ്പോഴും ജലവിതരണം നടത്തുന്നതാണ് പൈപ്പ് ലൈന്‍ തുടരെ പൊട്ടാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.