കോണ്‍ഗ്രസിന്റെ തീരദേശ പദയാത്ര തട്ടിപ്പ്: ബിഎംപിഎസ്

Tuesday 20 February 2018 1:14 am IST


ആലപ്പുഴ: കാലങ്ങളായി തീരദേശ മേഖലയെ അവഗണിച്ച കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ തീരദേശ പദയാത്ര നടത്തുന്നത് തട്ടിപ്പാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ സമിതി കുറ്റപ്പെടുത്തി. പുറക്കാട്, അമ്പലപ്പുഴ പ്രദേശങ്ങളില്‍ 145ഓളം കുടുംബങ്ങള്‍ അഭയാര്‍ത്ഥികളെപ്പോലെ വിദ്യാലയങ്ങളിലും റെയില്‍വേ പുറമ്പോക്കുകളിലും അന്തിയുറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
  കേന്ദ്രവും സംസ്ഥാനവും കോണ്‍ഗ്രസ് ഭരിച്ചിട്ടും ഇവര്‍ക്കുവേണ്ടി യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പുന്ന പ്ര തീരദേശ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് 30 ലക്ഷം അനുവദിച്ചെന്ന് പ്രസ്താവന നടത്തി തട്ടിപ്പ് നടത്തുകയാണ് കെ.സി. വേണുഗോപാല്‍ ചെയ്തത്. ജില്ലാ പ്രസിഡന്റ് ഡി. സുരേഷ് അദ്ധ്യക്ഷനായി.
  സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസ്, സംസ്ഥാന സെക്രട്ടറി ദയാപരന്‍, ദേവദാസ്, ഉദയന്‍, പൊന്നപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.