കണിച്ചുകുളങ്ങര കൊടിയേറ്റ് 22ന്

Tuesday 20 February 2018 1:17 am IST


കണിച്ചുകുളങ്ങര:  ദേവീ ക്ഷേത്രത്തിലെ ഉത്സവം 22നു കൊടിയേറും, മാര്‍ച്ച് 14ന് ആറാട്ടോടെ സമാപിക്കും. 22നു രാത്രി 10നും 10.30നും മധ്യേ തന്ത്രി ഡോ.ഷിബു ഗുരുപദം കൊടിയേറ്റ് നിര്‍വഹിക്കും.  23നു വൈകിട്ട് വിളക്ക്, രാത്രി ഒന്‍പതിനു ഗാനമേള. 24നു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന് മെഗാഹിറ്റ് ഗാനമേള. 25നു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന് വോക്കല്‍ ഫ്യൂഷന്‍. 26നു വൈകിട്ട് ഏഴിനു നൃത്തസന്ധ്യ, രാത്രി 9.30നു മണിക്കിനാവുകള്‍,നാടന്‍പാട്ട്. 27നു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന് ഫ്‌ളൂട്ട് ഫിലിം സോളോ. 28നു ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള ഉത്സവം.
 രാത്രി ഒന്‍പതിനു ഗാനമേള. മാര്‍ച്ച് ഒന്നിനു രാത്രി എട്ടിന് കോമഡി ഷോ, 8.30ന് വിഷ്വല്‍ ഡ്രാമ. രണ്ടിനു രരാത്രി എട്ടിനു ഗാനമേള, 10ന് ഡാന്‍സ്. മൂന്നിനു  വൈകിട്ട് ഏഴിനു നൃത്തസന്ധ്യ. നാലിനു രാവിലെ എട്ടിനു ചിക്കരക്കുട്ടികള്‍ക്കുള്ള വിദ്യാപൂജയും സാരസ്വതഘൃതവും.  രാത്രി എട്ടിനു ഗാനമേള. അഞ്ചിനു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന്  കഥാപ്രസംഗം.
  ആറിനു രാത്രി ഒന്‍പതിന് മെഗാഷോ. ഏഴിനു രാത്രി എട്ടിനു സംഗീതസദസ്സ്, ഒന്‍പതിന് മിമിക്‌സ് കോമഡി ഷോ. എട്ടിനു താലിചാര്‍ത്ത് ഉത്സവം. ഉച്ചയ്ക്ക് 12നു പട്ടുംതാലിയും ചാര്‍ത്ത്,  9.30നു മുരളീരവം. ഒന്‍പതിനു ഒന്‍പതിനു ഭക്തിഗാനസുധ. പത്തിനു രാത്രി എട്ടിനു ഗാനമേള.
  11 നു  ആറിനു തെക്കേ ചേരുവാര താലപ്പൊലി, രാത്രി എട്ടിനു ഗാനോത്സവ്. 12 നു വൈകിട്ട് ആറിനു വടക്കേ ചേരുവാര താലപ്പൊലി,  രാത്രി ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സ്. 13നു തെക്കേ ചേരുവാര ഉത്സവം,  രാത്രി എട്ടിനു കരിമരുന്ന്, തുടര്‍ന്നു നാടകം, 11നു പള്ളിവേട്ട. 14നു വടക്കേചേരുവാര കൂട്ടക്കള ഉത്സവം. ഉച്ചയ്ക്ക് 1.30നും രണ്ടിനും മധ്യേ കൊടിമരച്ചുവട്ടില്‍ കുരുതി., രാത്രി എട്ടിനു കരിമരുന്ന്, ഒന്‍പതിനു ദീപക്കാഴ്ച,10നു ഗാനമേള, പുലര്‍ച്ചെ ഒന്നിനു ഗരുഢന്‍തൂക്കം, അഞ്ചിന് ആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.