ശ്യാംപ്രസാദ് കൊലപാതകം എന്‍ഐഎ ഏറ്റെടുക്കുക: എബിവിപി വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

Monday 19 February 2018 8:42 pm IST

 

ഇരിട്ടി: എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുക, ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തുന്ന ജില്ലാ വാഹന പ്രചാരണ ജാഥക്ക് കാക്കയങ്ങാട് തുടക്കമായി. എബിവിപി സംസ്ഥാന സിക്രട്ടറി പി.ശ്യാം രാജ് ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ എ.രജിലേഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ്‌വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പ്രിജു സ്വാഗതവും അഭിനവ് നന്ദിയും പറഞ്ഞു. എബിവിപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് നയിക്കുന്ന രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണ ജാഥ ഇന്ന് രാവിലെ ഇരിട്ടിയില്‍ നിന്നും ആരംഭിച്ച് വൈകുന്നേരം തളിപ്പറമ്പില്‍ അവസാനിക്കും. നാളെ മട്ടന്നൂരില്‍ നിന്നും ആരംഭിച്ച് പാനൂര്‍, തലശ്ശേരി വഴി വൈകുന്നേരം കണ്ണൂരില്‍ സമാപിക്കും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.