വീട്ടുമുറ്റത്തെ ഔഷധ സസ്യങ്ങൾ- കഴഞ്ചി

Tuesday 20 February 2018 2:45 am IST

ശാസ്ത്രീയ നാമം :  ഇമലമെഹുശിശമ രൃശേെമ

സംസ്‌കൃതം : ലതാ കരഞ്ചാ(  Caesalpinia crista)

തമിഴ്: കഴഞ്ചി, കഴര്‍ ശിക്കായ്

എവിടെകാണാം : വരണ്ട പ്രദേശങ്ങളില്‍ പാറക്കെട്ടുകളിലും തോടരികിലും കാണുന്നു

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  

മുഴകള്‍ക്ക്: കഴഞ്ചിക്കുരു പരിപ്പും കഴഞ്ചി തൊലിയും സമാസമം( 30 ഗ്രാം വീതം) ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക. ഇതുതന്നെ കാടിയില്‍ അരച്ച് തേനില്‍ ചാലിച്ച് തേക്കുകയും ചെയ്താല്‍ പഴുത്ത് വൃണമാകാവുന്ന അര്‍ബുദമുള്‍പ്പെടെയുള്ള മുഴകള്‍ വറ്റും. 

ഹെര്‍ണിയ( ആന്ത്രവൃദ്ധി) ശമിക്കുന്നത് കഴഞ്ചിക്കുരു പരിപ്പ്, മുരിങ്ങാത്തൊലി, വയമ്പ്, കളിയടക്ക( മൂക്കാത്തപാക്ക്), പച്ചമഞ്ഞള്‍, കഴഞ്ചി ഇല ഇവ മുട്ടവെള്ളയില്‍ അരച്ച് തേനില്‍ ചാലിച്ച് ഹെര്‍ണിയ മുഴയില്‍ തേയ്ക്കുക. കൂമ്പാളകൊണ്ട് വെച്ചുകെട്ടുകയും ചുക്ക്, മുരിങ്ങാത്തൊലി, വയമ്പ്, വെളുത്തുള്ളി ഇവ ഓരോന്നും 15 ഗ്രാം വീതം നന്നായി ചതച്ചരച്ച് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരലിറ്ററാക്കി കുറുക്കി വറ്റിക്കുക. 100 മില്ലി വീതം തേന്‍ ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിക്കുകയും ചെയ്താല്‍ ഹെര്‍ണിയ നിശ്ശേഷം ഭേദമാകും. ശസ്ത്രക്രിയ ആവശ്യമില്ല. 

വൃഷ്ണവീക്കം മാറുന്നതിന് കഴഞ്ചിക്കുരു പരിപ്പ്, പച്ച മഞ്ഞള്‍, വെളുത്തുള്ളി, മൂക്കാത്ത പാക്ക് ഇവ സമം മുട്ടവെള്ളയില്‍ അരച്ച് തേനില്‍ ചാലിച്ച് വൃഷ്ണത്തില്‍ തേച്ച് വെച്ചുകെട്ടിയാല്‍ വൃഷ്ണ വീക്കം ഏഴുദിവസം കൊണ്ട് ഭേദമാകും. 

കരള്‍ രോഗങ്ങള്‍ ശമിക്കുന്നതിന് കഴഞ്ചിയില, പച്ചമഞ്ഞള്‍ ഇവ സമാസമം അരച്ചുരുട്ടി നെല്ലിക്ക അളവില്‍ രണ്ടുനേരം സേവിച്ചാല്‍ കരള്‍ രോഗങ്ങള്‍ ശമിക്കും. 

പനി മാറുന്നതിന് കഴഞ്ചിക്കുരു പരിപ്പ്, ചുക്ക്, കുരുമുളക്, തിപ്പലി ഇവ 15 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം രാവിലെയും വൈകിട്ടും തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ എല്ലാത്തരം പനികളും ശമിക്കും. 

അഞ്ച് ഗ്രാം കഴഞ്ചിക്കുരു പൊടിച്ച് 30 മില്ലി മോരില്‍ കലക്കി മൂന്ന് ദിവസം സേവിച്ചാല്‍ വയറുവേദന ശമിക്കും. ഉദരകൃമിക്കും നല്ലതാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.