കോട്ടയം: തരിശു കിടക്കുന്ന പാടത്തെ പുല്ലിന് തീപിടിച്ചു. മുട്ടമ്പലം റെയില്‍വേ ട്രാക്കിന് സമീപം അക്കരപ്പാടത്തെ പുല്ലിനാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തീപിടിച്ചത്. വലിയ ഉയരത്തില്‍ വളര്‍ന്നു നില്ക്കുന്ന പുല്ലിന് തീപിടിച്ചതോടെ സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ ഭയാശങ്കലിലായി. കോട്ടയത്തുനിന്നും പാമ്പാടിയില്‍ നിന്നും അഗ്നിശമന സേന വന്നാണ് തീ അണച്ചത്. എല്ലാ വര്‍ഷവും ഈ പാടത്തെ പുല്ലിന് തീപിടിക്കാറുള്ളതായി നാട്ടുകാര്‍ പറയുന്നു. ചിറയില്‍ വീടുകള്‍ ഉള്ളത് ആളുകളില്‍ പരിഭ്രാന്തി പരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: