ബ്ലോക്ക് പഞ്ചായത്തുമായി ബന്ധമില്ല

Tuesday 20 February 2018 2:00 am IST
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ അറിവോടെ അല്ലെന്ന് ആരോഗ്യ വിദ്വാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി മാത്യു.

 

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ അറിവോടെ അല്ലെന്ന് ആരോഗ്യ വിദ്വാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി മാത്യു. ഇതിന് ബ്ലോക്ക് പഞ്ചായത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും തലയോലപ്പറമ്പ് സിഎച്ച്‌സിയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളില്ലെന്നും  അവര്‍ ആരോപിച്ചു. നിലവില്‍ നബാര്‍ഡിന്റെ ഫണ്ട് അനുവദിച്ചത് മിനി ഒപ്പറേഷന്‍ തീയേററിനും, കിടത്തി ചികിത്സക്കുമുള്ള മുറികള്‍ ഉണ്ടാക്കാനാണ്. 

ഡയാലിസിസ് സെന്റര്‍ തുടങ്ങാനുള്ള കെട്ടിടമില്ലെന്നും  അവര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.