പഞ്ച്കുള: ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ചതിന്റെ ആവേശവുമായി ഗോകുലം കേരള എഫ് സി ഇറങ്ങുന്നു. ഐ ലീഗില്‍ അവര്‍ ഇന്ന് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്ത് നില്്ക്കുന്ന മിനര്‍വ പഞ്ചാബ് എഫ് സി യെ നേരിടും.
കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന മിനര്‍വ പഞ്ചാബ് എഫ് സിക്ക് നിര്ണായമാണീ മത്സരം. ഗോകുലത്തെ കീഴടക്കിയാല്‍ അവര്‍ക്ക് നെരോക്ക എഫ് സിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാകും. മിനര്‍വ നിലവില്‍ 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം നെരോക്ക 31 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
ഈ സീസണിന്റെ തുടക്കത്തില്‍ തകര്‍ന്ന ഗോകുലം എഫ് സി പോയിന്റു നിലയില്‍ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരങ്ങളില്‍ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച ഗോകുലം മികച്ച ഫോമിലാണ്. അതേസമയം മിനര്‍വ ഈസ്റ്റ് ബംഗാളിനോട് ഒരു ഗോളിന് തോറ്റു.
ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മൂന്ന് പോയിന്റു നേടിയാല്‍ മുന്നിലെത്താനാകും. മികച്ച പോരാട്ടത്തിന് കുട്ടികള്‍ തയ്യാറെടുത്തുകഴിഞ്ഞതായി മിനര്‍വ കോച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: