കേന്ദ്രം ആർബിഐയെ അതൃപ്തി അറിയിച്ചു

Tuesday 20 February 2018 2:45 am IST

ന്യൂദല്‍ഹി: നീരവ് മോദി നടത്തിയ 11,400 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയില്‍ നിന്ന് വിശദീകരണം തേടി. ഇത്രയും വലിയ തട്ടിപ്പ് ഉണ്ടായിട്ടും കൃത്യസമയത്ത് അറിയാതെ പോയി എന്ന് വ്യക്തമാക്കാന്‍ ആര്‍ബിഐയോട് നിര്‍ദ്ദേശിച്ച കേന്ദ്രം അതൃപ്തി അറിയിച്ചു. 

ബാങ്കുകളുടെയെല്ലാം തലപ്പത്തുള്ള, അവയെ നിരന്തരം നിരീക്ഷിക്കുന്ന, ആര്‍ബിഐ വീഴ്ച വരുത്തിയെന്ന് കേന്ദ്രം വിലയിരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനം മാറ്റേണ്ടതുണ്ടെന്നും കേന്ദ്രം ആര്‍ബിഐക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. അതിനിടെ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ ബാങ്ക് അധികൃതരെ വിളിച്ചുവരുത്തി വിശദീകരണം തേടി. കുറ്റക്കാര്‍ ആരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണം. ബാങ്ക് ഇതിനകം 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.