ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിനെതിരെ രംഗത്തെത്തി. പഞ്ചാബ് നാഷണൽ ബാങ്ക് തന്റെ ബാധ്യതകൾ പെരുപ്പിച്ച് കാട്ടിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കത്താണ് നീരവ് മോദി ബാങ്കിനയച്ചത്. ഫെബ്രുവരി 15,16 തിയതികളിൽ എഴുതിയ കത്താണ് ബാങ്കിന് ലഭിച്ചത്.
തന്റെ ബാധ്യതകൾ ബാങ്ക് പെരുപ്പിച്ച് കാട്ടിയിരിക്കുന്നു, തനിക്ക് 5000 കോടിയിൽ താഴെ മാത്രമാണ് തിരിച്ചടയ്ക്കാനുള്ളത്-മോദി കത്തിൽ പരാമർശിച്ചു. ഇതിനു പുറമെ ബാങ്കിന്റെ അനാവശ്യമായിട്ടുള്ള തീരുമാനങ്ങൾ പണം തിരിച്ചടയ്ക്കുന്നതിന് വിലങ്ങു തടിയായെന്നും നീരവ് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം നീരവ് മോദി 11400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ബ്രാഞ്ച് സിബിഐ പൂട്ടി മുദ്രവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ ഉദേ്യാഗസ്ഥര്‍ ഇവിടെയെത്തി വിശദമായ തെരച്ചില്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: