ബംഗളൂരു: ട്രെയിൻ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ചോദിച്ചറിയാനെത്തിയത് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. കാവേരി എക്സ്പ്രസിലാണ് അദ്ദേഹം മൈസൂര്‍ മുതല്‍ ബംഗളൂരു വരെ യാത്ര ചെയ്തത്. യാത്രക്കാരോട് ട്രെയിനിലെ സൗകര്യങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം മൈസൂര്‍ റെയില്‍വേ സ്റ്റേഷനും ഗോയല്‍ സന്ദര്‍ശിച്ചിരുന്നു. മൈസൂരിൽ പാലസ് ക്യൂന്‍ ഹുമസഫര് എക്സപ്രസ് ഫ്ലാഗ് ഒാഫ് ചെയ്യാനെത്തിയതായിരുന്നു മോദി.
മൈസൂരിലെ ജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നറിയിച്ച പ്രധാനമന്ത്രി പാവങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ നാലു വര്‍ഷമായി റെയില്‍വേ വികസനത്തിന് ബി.ജെ.പി സര്‍ക്കാര്‍ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: