അമേരിക്കയിൽ തോക്ക് നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു

Tuesday 20 February 2018 12:14 pm IST

ന്യൂയോര്‍ക്ക്: അമേരിക്കയിൽ സ്കൂളുകളിൽ നടക്കുന്ന വെടിവയ്പുകൾ അടുത്തിടെ വർധിച്ച് വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ തോക്ക് വിൽപനയുടെ കാര്യത്തിൽ പരിശോധന നടത്താൻ അമേരിക്കൻ സർക്കാർ ഒരുങ്ങുന്നു.  

തോക്ക് വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. നിലവിലുള്ള പരിശോധനയ്ക്ക് പുറമെയാണ് കര്‍ശന നിയന്ത്രണത്തിന് ട്രംപ് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. തോക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്താകെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന ബൈപാര്‍ട്ടിസാന്‍ ബില്ലിനെക്കുറിച്ച്‌ ട്രംപ് ചര്‍ച്ച നടത്തി.

നേരത്തെ തോക്ക് നിയന്ത്രണം ആവശ്യമില്ലെന്ന അഭിപ്രായമായിരുന്നു ട്രംപിനുള്ളത്. എന്നാൽ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മുന്നൂറിലധികം സ്കൂളുകളില്‍ വെടിവയ്പ്പ് നടന്ന സാഹചര്യത്തിലാണ് ട്രംപ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ഒരു സ്കൂളിലുണ്ടായ വെടിവയ്പ്പിൽ പതിനേഴ് പേര്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.