കോടിയമുഖമെങ്ങനെ മിനുക്കി നന്നാക്കുമെന്നറിയില്ല. വെളുക്കാന്‍ തേച്ച് സ്ഥിരമായി പാണ്ടുപിടിച്ച ഇടതു സര്‍ക്കാരിന്റേയും പ്രത്യേകിച്ച് സിപിഎമ്മിന്റേയും പ്രതിഛായ കൂട്ടുന്ന പ്രവര്ത്തനത്തക്കുറിച്ചു കേള്‍ക്കുമ്പോള്‍ ചിരിക്കാത്തവരും ചിരിച്ചുപോകും. സിപിഎം ജില്ലാസമ്മേളനങ്ങളില്‍ സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചതുകൊണ്ടാണത്രേ മുഖംമിനുക്കാന്‍ തീരുമാനിച്ചത്. അല്ലാതെ പൊതുജനം വെറുത്തതുകൊണ്ടല്ല!ഒന്നരവര്ഷംകൊണ്ടുതന്നെ പിണറായി സര്‍ക്കാരിനെ ജനം മനസില്‍ ദഹിപ്പിച്ചുകഴിഞ്ഞു.
എംഎം മണി, സി.രവീന്ദ്രനാഥ്, തോമസ് ഐസക്, എസി.മൊയ്തീന്, ജെ.മേഴ്സിക്കുട്ടിയമ്മ,എകെ.ബാലന്, ടി.പി.രാമകൃഷ്ണന് എന്നീ മന്ത്രിമാരെമാറ്റി യുവാക്കളേയും പുതുമുഖങ്ങളേയും കൊണ്ടുവരാന്‍ ശ്രമമെന്നാണ് കേള്‍ക്കുന്നത്. പിണറായിയുമായി നീരസമുള്ള ഐസക്കിനെ ലോകസഭയിലേക്കു മത്സരിപ്പിച്ച് ഒതുക്കിയും സീനിയറായ ബാലനെ, മക്കള്‍ വിവാദത്തില്‍ മുഖം തന്നെ നഷ്ടമായ കോടിയേരിയെ മാറ്റി സംസ്ഥാന സെക്രട്ടറിയാക്കാനുമാണത്രേ നീക്കം. ആദ്യകാലത്ത് സി.രവീന്ദ്രനാഥിനെക്കുറിച്ച് എന്തെന്ത് വിശേഷണങ്ങളായിരുന്നു.നടക്കാത്ത കാര്യങ്ങളെക്കുറിച്ചു തള്ളാന്‍ അദ്ദേഹവും കേമനായിരുന്നു.ഇന്ന് അങ്ങനെയൊരു മന്ത്രിയെക്കുറിച്ച് കേള്‍വിപോലുമില്ല. സിപിഐയുടെ ഗുണമില്ലാത്ത മന്ത്രിമാരായി പി.തിലോത്തമനും രവീന്ദ്രനാഥും പണ്ടേ മാറിക്കഴിഞ്ഞു.
എന്നാലും തരിമ്പും മനസിലാകാത്തത് വികൃതമായ ഇടതു സര്‍ക്കാരിന്റെ മുഖം എങ്ങനെ മിനുക്കും എന്നതാണ്. സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വരാന്‍പോകുന്ന മന്ത്രിമാര്‍ക്കും പൊതുഗുണം ഒന്നുതന്നെയായിരിക്കുമല്ലോ. ധാര്‍ഷ്ട്യം,പുച്ഛം,പൊതുജന വിരോധം തുടങ്ങി എല്ലാവിധ അകൃതങ്ങളും ആസ്തിയായുള്ള സിപിഎമ്മിന് ഒരിക്കലും പ്രതിഛായ ഉണ്ടാക്കാനാവുമെന്നു തോന്നുന്നില്ല. എംഎം മണിയുടെ പോലെ തന്നെ തറനിലവാരമുള്ളതാണ് ഇടതു മന്ത്രിസഭ എന്നിരിക്കെ എന്തു മാറ്റം ഉണ്ടാക്കാന്‍.
ആദ്യം മാറ്റേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെയാണ്.ജനത്തിനു മാത്രമല്ല സിപിഎമ്മിനും അതു ബോധ്യമാണ്. സഖാവ് വിജയന് തന്നെ ആദ്യംമാറൂ എന്ന് ഏതു സിപിഎം നേതാവിനു വിളിച്ചു പറയാനാവും. പാര്‍ട്ടി സെക്രട്ടറിയായിരിക്കേണ്ടയാള് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാല്‍ എന്തു സംഭവിക്കുമെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. താന്‍ ആ പദവിയില്‍ അര്‍ഹനല്ലായെന്ന് പിണറായി ആവര്‍ത്തിച്ച് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പിണറായി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വന്നതിന്റെ എന്തെങ്കിലും ഗുണം ഇവിടത്തെ സാധാരണ മനുഷ്യന് അനുഭവിച്ചിട്ടില്ല. വലിയ ഗുണങ്ങള്‍ ഒരു പക്ഷേ അനുഭവിച്ചവരുണ്ടാകാം.അതു സിപിഎം നേതാക്കള്‍ മാത്രമായിരിക്കും. സംസ്ഥാ സെക്രട്ടറിയുടെ മകന് തട്ടിപ്പു നടത്തുന്നത് ഇതിന്റെ മികച്ച ഉദാഹരണം.കേരളം ഇന്നു അരക്ഷിതാവസ്ഥയിലാണ്. ഐഎസ് ഭീകരരെപ്പോലെ മനുഷ്യനെ കൊല്ലുന്ന പാര്‍ട്ടിയുടെ നേതൃത്വം ഭരിക്കുന്ന ഒരു സര്‍ക്കാരിന്റെ മുഖം ഇനി എങ്ങനെയാണ് മിനുക്കുക!
പ്രതികരിക്കാൻ ഇവിടെ എഴുതുക: