അഗ്നി II മിസൈല്‍ പരീക്ഷണം വിജയകരം

Tuesday 20 February 2018 2:17 pm IST

ഭുവനേശ്വര്‍: ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് അഗ്നി II  മീഡിയം റെയ്ഞ്ച് ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. സ്ട്രാറ്റജിക്കല്‍ ഫോഴ്സസ് കമാന്‍ഡാണ്((എസ്‌എഫ്സി) ഇക്കാര്യം വ്യക്തമാക്കിയത് 

ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് ആണവ മിസൈലിന്റെ പരീക്ഷണം നടന്നത്. 2,000 കിലോമീറ്ററിലധികം താണ്ടുവാനുള്ള ശേഷി മിസൈലിനുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. 17 ടണ്‍ ഭാരമാണുള്ള അഗ്നി II മിസൈലിന് 1,000 കിലോഗ്രാം ഭാരം വഹിക്കുവാനും കഴിയും. രണ്ട് ഘട്ടങ്ങളായുള്ള അഗ്നി II മിസൈല്‍ മികച്ച നാവിഗേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തിയും, കൃത്യമായ നിയന്ത്രണത്തിലുമാണ് വികസിപ്പിച്ചെടുത്തതെന്നും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

മിസൈല്‍ പരീക്ഷണം വിജയകരമായതോടെ കടന്നാക്രമണങ്ങളില്‍ രാജ്യത്തിന് തന്ത്രപരമായ പ്രതിരോധത്തിനുള്ള വഴി ഒരുങ്ങിയിരിക്കുകയാണെന്നും, കൂടാതെ സായുധസേനാ വിദഗ്ധര്‍ക്ക് ഇതൊരു പരിശീലനമായിരിക്കുമെന്നും ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.