പ്രമുഖ സാമൂഹിക പ്രവര്‍ത്തകൻ കെ. പാനൂര്‍ അന്തരിച്ചു

Tuesday 20 February 2018 4:02 pm IST

കണ്ണൂര്‍: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. പാനൂര്‍ അന്തരിച്ചു. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി ശ്രമിച്ച വ്യക്തിയായിരുന്നു പാനൂര്‍. കേരള സര്‍ക്കാര്‍ സര്‍വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായി സേവനം ആരംഭിച്ച അദ്ദേഹം ആദിവാസിക്ഷേമ വിഭാഗത്തിലാണ് കൂടുതലും പ്രവർത്തിച്ചത്. 

2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരനുമാണ് കെ.പാനൂര്‍. കുഞ്ഞിരാമന്‍ പാനൂരാണ് കെ.പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരളത്തിലെ ആഫ്രിക്ക, ഹാ നക്സല്‍ബാരി, കേരളത്തിലെ അമേരിക്ക എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.