യുഎഇ പൗരന്മാർക്ക് ആരോഗ്യമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

Tuesday 20 February 2018 5:04 pm IST

റിയാദ്: യുഎഇയില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന് വഴിയൊരുക്കുന്ന മെർക്കുറി അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കാൻ ആരോഗ്യമന്ത്രാലയത്തിൻ്റെ ഉത്തരവ്.  യുഎഇയിൽ ലൈസൻസില്ലാത്ത കോസ്മെറ്റിക് ഉത്പന്നങ്ങളെക്കുറിച്ചും സർക്കുലറിൽ പരാമർശിക്കുന്നുണ്ട്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും വിപണിയില്‍ കോസ്മെറ്റിക് വസ്തുക്കളുടെ വ്യാപനത്തെ കുറിച്ചും ജാഗ്രത പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ വ്യാപാരികളോടും വിപണന ശൃഖലയിലെ മറ്റ് സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവയുടെ ഉപയോഗം മൂലം പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ മന്ത്രാലയത്തെ അറിയിക്കണം. ആരോഗ്യ മന്ത്രാലയവും മറ്റ് അനുബന്ധ ആരോഗ്യ സംരക്ഷണ അതോറിറ്റികളും അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.