ധര്‍മ്മടം: ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷക്ക് നേരെ അക്രമം. അണ്ടല്ലൂര്‍ കാവ് തിറ മഹോത്സവത്തിനെത്തിയ രമേശന് തന്റെ ഓട്ടോറിക്ഷ പാര്‍ക്കിംഗിന് വേണ്ടി ഒരുക്കിയ സ്ഥലത്ത് ഫീസ് അടച്ച് വെച്ചതായിരുന്നു. അവിടെ വെച്ചാണ് ഓട്ടോറിക്ഷയുടെ ഷീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചത്. ഉത്സവത്തിന്റെ അവസാന ദിവസമായ 19ന് രാത്രിയിലാണ് ധര്‍മ്മടം സ്വാമിക്കുന്നിലെ ബിജെപി പ്രവര്‍ത്തകനായ രമേശന്റെ രാംദേവ് എന്ന ഓട്ടോറിക്ഷക്ക് നേരെഅക്രമം നടന്നത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ്. ധര്‍മ്മടം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: