കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 22 മുതല്‍ കാസര്‍കോട്

Tuesday 20 February 2018 5:52 pm IST

 

കാസര്‍കോട്: കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ 40-ാംമത് സംസ്ഥാന സമ്മേളനം 22, 23, 24 തീയ്യതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി സംസ്‌കൃത പണ്ഡിതനും മഹാജന സംസ്‌കൃത കോളേജിന്റെ സ്ഥാപകനുമായ നീര്‍ച്ചാല്‍ ശ്രീ ഖണ്ഡിഗെ ഭട്ടിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊളുത്തുന്ന ദീപശിഖ കാസര്‍കോട് നഗരിയെ വലംവെച്ച് 22 ന് രാവിലെ 9 മണിക്ക് സമ്മേളന നഗരിയിലെത്തിച്ചേരും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.ഐ.വി.ഭട്ട് ദീപശിഖയേറ്റുവാങ്ങും. സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ വേണു ചൊവ്വല്ലൂര്‍ പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. കെ.കുഞ്ഞിരാമന്‍ എംഎല്‍എ തുടര്‍ന്ന് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ ക്യാമ്പസ് ഡയരക്ടര്‍ ഡോ.ഇ.ശ്രീധരന്‍ മുഖ്യാതിഥിയായിരിക്കും. 

11 മണിക്ക് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡണ്ട് കെയപ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.ഡി.എസ്.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് പി.പത്മനാഭന്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ഭാരവാഹി തെരഞ്ഞെടുപ്പും ആദ്യ സംസ്ഥാന സമിതിയോഗവും ചേരും. വൈകിട്ട് 5.30 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം ദക്ഷിണ കന്നഡ എംപി നളീന്‍കുമാര്‍ കട്ടീല്‍ ഉദ്ഘാടനം ചെയ്യും. ആര്‍.സി.കരിപ്പത്ത് പ്രഭാഷണം നടത്തും. കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ ഡോ.സി.എച്ച് സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കലാസന്ധ്യയില്‍ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംസ്‌കൃതയക്ഷഗാനം, മറത്തുകളി എന്നിവ അരങ്ങേറും.

23 ന് രാവിലെ 9 മണിക്ക് സംസ്‌കൃതാധ്യാപികമാര്‍ അവതരിപ്പിക്കുന്ന തിരുവാതിരക്കളി നടക്കും. തുടര്‍ന്ന് ബായാര്‍ ഹൈദ്ദാരി എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വാഗതനൃത്തം അവതരിപ്പിക്കും. വിദ്യാഭ്യാസ സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം എസ്‌സിഇആര്‍ടി ഡയരക്ടര്‍ ഡോ.ജെ.പ്രസാദ് മുഖ്യാപ്രഭാഷണം നടത്തും. മുന്‍ ഗവ.സെക്രട്ടറി വി.വി.ഭട്ട് മുഖ്യാത്ഥിയായിരിക്കും. 11.30 ന് നടക്കുന്ന സംസ്‌കൃത സമ്മേളനം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. ചെന്നൈ സംസ്‌കൃത കോളേജ് പ്രന്‍സിപ്പാള്‍ ടി.പി.ആര്‍. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സംസ്‌കൃതഭാരതി അഖിലഭാരതീയ സംഘടനാമന്ത്രി ദിനേശ് കാമത്ത് മുഖ്യപ്രഭാഷണം നടത്തും. സിനിമാസംവിധായകന്‍ ഡോ.ജി.പ്രഭ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സംസ്‌കൃതമേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിക്കും. സമാപന സമ്മേളനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും ഉച്ചയ്ക്ക് രണ്ട് മണിക്ക് എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ അദ്ധ്യക്ഷത വഹിക്കും.

24 ന് രാവിലെ നടക്കുന്ന സംസ്ഥാന സമിതിയോഗത്തോടെ സമ്മേളനത്തിന് പരിസമാപ്തിക്കുറിക്കുമെന്ന് സംസ്‌കൃതാദ്ധ്യാപക ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.സനല്‍ ചന്ദ്രന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയര്‍മാന്‍ പി.എന്‍ മധുസൂദനന്‍, ജനറല്‍ കണ്‍വീനര്‍ ഡോ.സുനില്‍കുമാര്‍ കോറോത്ത്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ നീലമനശങ്കരന്‍, ചെയര്‍മാന്‍ സജീവന്‍ വേങ്ങാട്, പബ്‌ളിസിറ്റി കമ്മറ്റി കണ്‍വീനര്‍ ഇ.എ.ഹരികുമാര്‍, കെഡിഎസ്ടിഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.ഷിജു, ജില്ലാ സെക്രട്ടറി എച്ച്.പരമേശ്വരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.