അമ്പലപ്പുഴ: വ്യാസമഹാസഭ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വേദാദ്ധ്യാപക പഠമ സംഗമം 24ന് രാവിലെ എട്ടിന് തോട്ടപ്പള്ളി ഒറ്റപ്പന അറുപതാം നമ്പര്‍ എകെഡിഎസ് കരയോഗ ഹാളില്‍ നടക്കും. ധീവരസഭ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി എ. കെ. രത്നാകരന് ദീപപ്രകാശനം നടത്തും. ജില്ലാ പ്രസിഡന്റ് ജി. പരമേശ്വരന് അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് സീതാദേവി, വൈസ് പ്രസിഡന്റ് കെ. ആര്. ശ്യാം, പി. പത്മകുമാര്‍, സുംമോദ് മേക്കര തുടങ്ങിയവര്‍ സംസാരിക്കും. വേദപഠനക്ളാസ് സംസ്ഥാന പ്രസിഡന്റ് കെ. ഡി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സജീവന് ശാന്തി, വി. സി. റാംമോഹന്, എന്‍. കെ.സദാനന്ദന്, രഖിന് ചന്ദ്രന് തുടങ്ങിയവര്‍ ക്ളാസ്സുകള്‍ നയിക്കും. സി. രാജു സ്വാഗതവും, സുഷമ രഘു നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: