ആലപ്പുഴ: നാളെ നടക്കുന്ന ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ല കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. ക്രമസമാധനം ഉറപ്പു വരുത്തുന്നതിനും ഗതാഗത നിയന്ത്രണത്തിനും വനിത കോണ്സ്റ്റബിള്മാരടങ്ങുന്ന പോലീസ് സംഘത്തെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. ഉല്‍സ സ്ഥലത്തെ വിപണന സ്റ്റാളുകളോടൊപ്പം പോലീസ് വകുപ്പിന് പ്രത്യേക സ്റ്റാള്‍ സജ്ജീകരിക്കും. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസുകള്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തും. തടസമുണ്ടാകാത്ത രീതിയില്‍ വൈദ്യുതി വിതരണം ഉറപ്പു വരുത്തും. താല്‍ക്കാലിക കുടിവെള്ള ടാപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിനെയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ഉറപ്പാക്കും.ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് ഉത്സവം നടത്തുന്നതിന് ശുചിത്വ മിഷന് നിര്‍ദ്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: