നെല്ലും പച്ചക്കറികളും വിളയിച്ച് 'അന്നപൂര്‍ണ്ണ'

Wednesday 21 February 2018 1:23 am IST

 

കുട്ടനാട്: ചമ്പക്കുളം പഞ്ചായത്തില്‍ കണ്ടങ്കരി 6-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അന്നപൂര്‍ണ്ണ ജെഎല്‍ജി ഗ്രൂപ്പ്് അംഗങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി നെല്‍ കൃഷി ചെയ്യുന്നു.

  എട്ട് അംഗങ്ങള്‍ അടങ്ങുന്നതാണ്  യൂണിറ്റ്. പാട്ടത്തിനെടുത്ത 14 ഏക്കര്‍ നിലത്താണിവര്‍ ഇവര്‍ കൃഷി ചെയ്യുന്നത്. സിഡിഎസ് ചെയര്‍ പേഴ്സണ്‍ന്റെ സഹായത്തോടെ ബാങ്കില്‍ നിന്നും ഇവരുടെ കൃഷി മെച്ചപ്പെടുത്താനായി പലിശ രഹിത വായ്പകള്‍ ലഭ്യമാക്കിയിരുന്നു.

 തുടര്‍ന്ന് ഇവരുടെ കൃഷിക്ക് ഏരിയ ഇന്‍സെന്റീവ് നല്‍കുകയും ചമ്പക്കുളം പഞ്ചായത്തില്‍ ആദ്യമായി  പലിശ രഹിത വായ്പ അനുവദിച്ചതും ഈ ഗ്രൂപ്പിനായിരുന്നു. നെല്‍കൃഷി കൂടാതെ പച്ചക്കറി കൃഷിയിലും ഇവര്‍ തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.