കെഎസ്ഇബി ബില്‍ ഇനി മലയാളത്തില്‍

Wednesday 21 February 2018 1:24 am IST

 

 മുഹമ്മ: ഭരണ ഭാഷ മലയാളത്തിലാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം. പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടപ്പാക്കുകയും എഴുത്തുകുത്തുകള്‍ മലയാളത്തിലാക്കാന്‍ ഉത്തരവിറക്കിയിട്ടും  സാധാരണക്കാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടിലാക്കിയിരുന്ന വൈദ്യുതി ബില്ല് ഇംഗ്ലീഷിലായിരുന്നു. 

 ഇത് മലയാളത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഹമ്മയിലെ സാമൂഹ്യ പ്രവര്‍ത്തകനായ  സി. പി. ഷാജി വൈദ്യുതി മന്ത്രിക്ക് നല്‍കിയ കത്തിന് ഫലം കണ്ടു. കെഎസ്ഇബി നല്‍കുന്ന വൈദ്യുതി ബില്‍ നിലവില്‍ ഇംഗ്ലീഷിലാണെങ്കിലും ബില്ലിങ് സോഫ്റ്റുവെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി മലയാളത്തില്‍ വൈദ്യുതി ബില്‍ നല്‍കാനുള്ള നടപടി തുടങ്ങിയതായി അറിയിപ്പ് ലഭിച്ചു. കെ എസ്ഇബിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ കഴിയുന്ന ബില്‍ മലയാളത്തിലാണ്. 

 വൈദ്യുതി ബില്‍ അടച്ചു കഴിഞ്ഞ് നല്‍കുന്ന രസീത് മലയാളത്തിലാക്കാനുള്ള നടപടിയും ആരംഭിച്ചതായി ചീഫ് എന്‍ജിനീയര്‍ ഷാജിയ്ക്ക് അയച്ച കത്തില്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് ഷാജി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ലോട്ടറി ടിക്കറ്റിന്റെ പിന്‍വശത്ത് ഇംഗ്ലീഷില്‍ ഉണ്ടായിരുന്ന നിബന്ധനകള്‍ മലയാളത്തിലാക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.