കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; നിയമം കൊണ്ടുവരാന്‍ രാജസ്ഥാനും

Tuesday 20 February 2018 7:57 pm IST
മദ്ധ്യപ്രദേശിലുള്ളതിന് സമാനമായി 12 വയസ്സില്‍ താഴെയുള്ളവരെ പീഡനത്തിനിരയാക്കിയാല്‍ വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു.

ജയ്പൂര്‍ : കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കും വിധത്തിലുള്ള നിയമം കൊണ്ടുവരാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍.

മദ്ധ്യപ്രദേശിലുള്ളതിന് സമാനമായി 12 വയസ്സില്‍ താഴെയുള്ളവരെ പീഡനത്തിനിരയാക്കിയാല്‍ വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കഠാരിയ പറഞ്ഞു.

ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ രാജസ്ഥാനിലും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇക്കഴിഞ്ഞ ഡിസംബര്‍ 4 നാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം പാസ്സാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.