കണ്ണൂര്‍: വനവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച കെ.പാനൂരിന്റെ വിയോഗം കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥം എക്കാലവും വനവാസി ചരിത്രപഠനത്തിന് ഉപയുക്തമാകുന്നതാണ്. വനവാസി ക്ഷേമത്തിനുവേണ്ടി സ്വന്തം താല്പര്യപ്രകാരം മുന്നോട്ടുവരികയും അതിനായി തന്റെ ഔദ്യോഗിക ജീവിതം നീക്കിവെക്കുകയും ചെയ്ത കെ.പാനൂര്‍ മഹത്തായ സേവനമാണ് വനവാസി സമൂഹത്തിന് വേണ്ടി ചെയ്തത്. പാനൂരിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: