എബിവിപി വാഹന പ്രചാരണ ജാഥ ഇന്ന് കണ്ണൂരില്‍ സമാപിക്കും

Tuesday 20 February 2018 8:08 pm IST

 

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചാരണ ജാഥ ഇന്ന് കണ്ണൂരില്‍ സമാപിക്കും.  

ഇന്നലെ ഇരിട്ടിയില്‍ നിന്നാരംഭിച്ച ജാഥ ശ്രീകണ്ഠപുരം വഴി തളിപ്പറമ്പില്‍ സമാപിച്ചു. സമാപന സമ്മേളനം എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.രജിലേഷ് അധ്യക്ഷത വഹിച്ചു. മീഡിയ സെല്‍ കണ്‍വീനര്‍ മനു പ്രസാദ്, ജില്ലാ സെക്രട്ടറി പി.പി.പ്രീജു, ജാഥാ ലീഡര്‍ കെ.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

 ഇന്ന് രാവിലെ മട്ടന്നൂരില്‍ നിന്നാരംഭിക്കുന്ന യാത്ര മാഹി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂരില്‍ സമാപിക്കും. സമാപന യോഗത്തില്‍ എബിവിപി സംസ്ഥാന പ്രസിഡണ്ട് പ്രിന്റു മഹാദേവ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ സംസാരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.