റബര്‍ ബോര്‍ഡ് ശ്രീകണ്ഠപുരം മേഖലാ കാമ്പെയില്‍ നാളെ നെല്ലിക്കുറ്റിയില്‍

Tuesday 20 February 2018 8:09 pm IST

 

പയ്യാവൂര്‍: റബര്‍ ബോര്‍ഡ് ശ്രീകണ്ഠാപുരം റീജിയണല്‍ ഓഫീസിന്റെയും നെല്ലിക്കുറ്റി റബര്‍ കര്‍ഷക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിളവെടുപ്പ് മെച്ചപ്പെടുത്താം സുസ്ഥിര വരുമാനം നേടാം എന്ന വിഷയം സംബന്ധിച്ച് റബര്‍ ബോര്‍ഡ് ശ്രീകണ്ഠാപുരം മേഖലാതല കാമ്പെയിന്‍ നാളെ ഉച്ചക്ക് 2 മണിക്ക് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിന്‍സ് പാരീഷ് ഹാളില്‍ കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. റെജി മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും. ഫാ.ജോസ് കുരീക്കാട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ബിനോയി തോമസ് വിഷയാവതരണം നടത്തും.എം.രാധാമണി, ജെസി ജോസഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സോജന്‍ കാരാമയില്‍, ജോസ് അഗസ്റ്റിന്‍, സൈജു ഇലവുങ്കല്‍ എന്നിവര്‍ സംസാരിക്കും. ഇതോടൊപ്പം പിഎംകെവിവൈ പദ്ധതിയില്‍ ടാപ്പിംഗ് പരിശീലനം ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും, നെല്ലിക്കുറ്റി റബര്‍ കര്‍ഷക വികസന സമിതിയുടെ പൊതുയോഗവും നടക്കും 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.