വിദ്യാര്‍ത്ഥികളോട് എന്തിനീ ക്രൂരത?

Wednesday 21 February 2018 2:30 am IST

സാക്ഷരകേരളത്തില്‍ ദിവസങ്ങളോളം െ്രെപവറ്റ് ബസ് സമരം നടത്തിയല്ലോ. ബസ് ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. മിനിമം ബസ് ചാര്‍ജ് ഏഴുരൂപയില്‍നിന്നും എട്ടുരൂപയാക്കാനും തീരുമാനിച്ചു. ഈ തീരുമാനം അന്യായമാണെന്ന് പറയാനാവില്ല. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ബസ് ടിക്കറ്റ് ചാര്‍ജ് ഒരുരൂപയില്‍നിന്നും അഞ്ചുരൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം തുടര്‍ന്നു.

ഇതനീതിയാണെന്ന് പറയാതെ വയ്യ. ഭാവിയില്‍ നമ്മുടെ നാടിനെ നയിക്കേണ്ട പൗരന്മാരാണിന്നത്തെ വിദ്യാര്‍ത്ഥികള്‍. അതാരും മറക്കരുത്. സമരം ചെയ്തവരും ഒരുകാലത്ത്  വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് ഓര്‍ക്കുകയും വേണം. നിങ്ങളും ഇതുപോലുളള ചെറിയ നിരക്കില്‍ ബസ് യാത്ര നടത്തിയവരാണ്.

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര ശ്രദ്ധിച്ചിട്ടുളളവര്‍ക്കറിയാം. ഭൂരിഭാഗം ബസ് ജീവനക്കാരും അവരോട് മാന്യമായല്ല ഇടപെടുന്നതെന്ന്. സീറ്റ് ഒഴിവുണ്ടെങ്കിലും സീറ്റില്‍ ഇരുത്താത്ത ബസ് ജീവനക്കാരെയും എല്ലാ യാത്രക്കാരും കയറിയശേഷംമാത്രം കയറിയാല്‍മതിയെന്ന് കല്‍പ്പിക്കുന്ന ബസ് ജീവനക്കാരെയും, വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ബസ് നിര്‍ത്താതിരിക്കാന്‍ സിഗ്‌നല്‍ കൊടുക്കുന്ന ബസ് ജീവനക്കാരും, ചുമലിലെ പുസ്തകത്തിന്റെ ഭാരവുമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടാലും ഒരുവിധ സഹതാപവും പ്രകടിപ്പിക്കാത്ത മനുഷ്യത്വമില്ലാത്ത ബസ് ജീവനക്കാരും. 

രാജന്‍ വി. അയ്യര്‍ 

എറണാകുളം 

ബിജെപിയുടെ  അപ്രതിരോധ്യത

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1964 ല്‍ പിളര്‍ന്നത് പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ അനുകൂലിക്കുന്നതുകൊണ്ടായിരുന്നു! അന്ന് ബിജെപി ചിത്രത്തിലുണ്ടായിരുന്നില്ല! രാജ്യഭരണം കൈയാളാന്‍ പ്രാപ്തമായ ഒരു വന്‍ശക്തിയായി ബിജെപി രൂപപ്പെടുമെന്ന് അന്നാരും സ്വപ്‌നത്തില്‍ പോലും കരുതിയതല്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ സമുന്നത സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോന്ന എകെജി, ഇഎംഎസ്, അച്യുതാനന്ദന്‍ തുടങ്ങി മുപ്പതിലേറെപ്പേരില്‍  ആരേയും ഇന്ത്യയിലെ മറ്റൊരു പ്രധാന പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ മിനക്കെട്ടില്ല!

മാറിയ പരിതഃസ്ഥിതിയില്‍ ബിജെപി  വളര്‍ന്നു പന്തലിച്ചുകഴിഞ്ഞു. അന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ രൂപപ്പെട്ട സിപിഎമ്മില്‍  വീണ്ടുമൊരു പിളര്‍പ്പ് സമാഗതമായിരിക്കുന്നു! ഇന്ന് സിപിഎമ്മിലെ ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ നേതൃത്വത്തിലാണ് പിളര്‍പ്പ്! അവരുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്തപ്പെടുമ്പോള്‍ മറ്റൊരു പൊളിറ്റ് ബ്യൂറോ മെമ്പറും പിളര്‍പ്പിന്റെ നായകനുമായ പ്രകാശ് കാരാട്ട് ബിജെപി അനുകൂലിയാണെന്നാണ് മറുപക്ഷത്തിന്റെ ആരോപണം! ആനന്ദലബ്ധിക്കിനിയെന്തു വേണം?

സി.പി. ഭാസ്‌കരന്‍, 

നിര്‍മലഗിരി, കണ്ണൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.