വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം; കോളേജ് അടച്ചു

Wednesday 21 February 2018 2:00 am IST
മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നേ് മാന്നാനം കെഇ കോളേജ് അടച്ചു. 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

 

അര്‍പ്പൂക്കര: മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നേ് മാന്നാനം കെഇ കോളേജ് അടച്ചു. 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 

ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.നാട്ടുകാരായ 10 ഓളം പേരും മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നു വിവിധ ആശുപത്രിയില്‍ ചികിത്സ തേടി.മെഡിക്കല്‍ കോളേജും സമീപ പ്രദേശങ്ങളും വിവിധ പകര്‍ച്ച വ്യാധികളുടെ പിടിയിലാണ്.കഴിഞ്ഞ വര്‍ഷവും മെഡിക്കല്‍ കോളേജിന് സമീപ പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. ആശുപത്രി മാലിന്യം അടിഞ്ഞു കൂടി പ്രദേശത്തെ കുടുവെള്ളം ഉപയോഗ ശൂന്യമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 

മഞ്ഞപ്പിത്തം പടര്‍ന്നതോടെ ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്.വെള്ളത്തില്‍ കൂടിയാണ് രോഗം പടര്‍ന്നതെന്ന് സംശയിക്കുന്നു.മാലിന്യം കുഴിച്ച് മൂടുന്നതിനെതിരെയും പ്രദേശവാസികള്‍ക്കിടെയില്‍ പരാതിയുണ്ടയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.