പട്ടിക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ നരകയാതനയില്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ ഒരിറ്റ് വെള്ളമെങ്കിലും തരൂ....

Wednesday 21 February 2018 2:00 am IST
കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ല, കുടിക്കാന്‍ വെള്ളമില്ല, ശുചിമുറിയില്ല, നടക്കാന്‍ ഒരു വഴിപോലുമില്ല. പട്ടിക വിഭാഗത്തില്‍പ്പെട്ട 10 കുടുംബങ്ങളിലായി നാല്‍പ്പതോളം മനുഷ്യരാണ് വര്‍ഷങ്ങളായി വികസനം എത്തിനോക്കാത്ത പോത്തന്‍ കോട് കോളനിയില്‍ കഴിയുന്നത്.

 

കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടില്ല, കുടിക്കാന്‍ വെള്ളമില്ല, ശുചിമുറിയില്ല, നടക്കാന്‍ ഒരു വഴിപോലുമില്ല. പട്ടിക വിഭാഗത്തില്‍പ്പെട്ട 10 കുടുംബങ്ങളിലായി നാല്‍പ്പതോളം മനുഷ്യരാണ് വര്‍ഷങ്ങളായി വികസനം എത്തിനോക്കാത്ത പോത്തന്‍ കോട് കോളനിയില്‍ കഴിയുന്നത്. ജോസ് കെ മാണി എംപി ആദര്‍ശഗ്രാമമായി ഏറ്റെടുത്ത നീണ്ടൂര്‍ പഞ്ചായത്തിലെ ഓണംതുരുത്ത് ഭാഗത്തെ ആറാം വാര്‍ഡിലെ കോളനിയില്‍ 22 വര്‍ഷമായി താമസിക്കുന്ന ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ക്ക് ഒരിറ്റ് കുടിവെള്ളമെങ്കിലും കിട്ടിയെങ്കില്‍...

ലക്ഷങ്ങള്‍ ഒഴുക്കി, വികസനം പാതിവഴിയില്‍ 

കൊളവേലില്‍ തോമസ് എന്നയാളാണ് 22 വര്‍ഷം മുമ്പ് തന്റെ 52 സെന്റ് സ്ഥലം പാവങ്ങള്‍ക്ക് വീടുവെച്ചു നല്‍കാനായി കുറുമള്ളൂര്‍ പള്ളിയ്ക്ക് കൈമാറിയത്. 

പിന്നീട് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നാല് സെന്റ്  വീടുവയ്ക്കാനായി നല്‍കി. ബാക്കിയുണ്ടായിരുന്ന 12 സെന്റ് വഴി സൗകര്യത്തിനായും നല്‍കി. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ജനപ്രതിനിധികളുടെ ഫണ്ടില്‍ നിന്നും വന്‍ തുക ചെലവഴിച്ചെന്ന് പറയുമ്പോഴും വികസനം കോളനിയില്‍ എത്തിനോക്കിയിട്ടില്ല. 

2009 മുതല്‍ എംപി ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിവ ചെലവാക്കിയെന്ന് പറയുന്നതല്ലാതെ കോളനിയിലുളളവര്‍ക്ക്

അന്തിയുറങ്ങുന്നത് ഷെഡ്ഡുകളില്‍ 

ഷെഡ്ഡുകള്‍ക്ക് കീഴിലാണ് ഇവരുടെ അന്തിയുറക്കം. കുടിവെള്ളത്തിനായി 500 മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറാണ് ആശ്രയം. 

പത്തുകുടുംബങ്ങളിലെയും ആളുകള്‍ക്ക് ആകെയുള്ളത് ഒരു ശുചിമുറി മാത്രമാണ്. ഇവിടെ രണ്ടുവീടുകള്‍ മാത്രമാണ് ഭാഗികമായെങ്കിലും പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൂന്ന് വീടുകളുടെ തറ നിര്‍മിച്ചിട്ടുണ്ടെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. 

സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്നതിനാല്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെയും ജോലി സാധ്യതകളുടെയും വാതിലും ഇവര്‍ക്ക് മുമ്പില്‍ അടഞ്ഞു. ഗ്രാമസഭകളില്‍ പോത്തന്‍കോട് കോളനി ചര്‍ച്ചാ വിഷയമായെങ്കിലും ക്ഷേമപദ്ധതികളിലെ ഫണ്ടുകളൊന്നും ഇവര്‍ക്ക് ലഭിച്ചില്ല. 

ഭവനനിര്‍മ്മാണത്തിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിക്കാനുള്ള സാമന്യ മര്യാദ പോലും പഞ്ചായത്ത് കാണിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.