ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 2ന്; ഉത്സവത്തിന് നാളെ തുടക്കം

Wednesday 21 February 2018 2:30 am IST

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് നാളെ  തുടക്കമാകും.  വൈകിട്ട് 5.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പത്ത് ദിവസത്തെ പൊങ്കാല ഉത്സവം ആരംഭിക്കും. 

 മാര്‍ച്ച് രണ്ടിനാണ് ലോക പ്രസിദ്ധമായ ആറ്റുകാല്‍പൊങ്കാല.രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കലും ഉച്ചയ്ക്ക് 2.30ന് നിവേദ്യവും. കലാ പാരിപാടികളുടെ ഉദ്ഘാടനം 22ന് വൈകിട്ട് 6.30ന് നടന്‍ ജയസൂര്യ നിര്‍വ്വഹിക്കും.  ആറ്റുകാല്‍ അംബാ പുരസ്‌കാരം ക്യാന്‍സര്‍ രോഗ ചികിത്സാവിദഗ്ധന്‍ ഡോ വി.പി. ഗംഗാധരന്  ജയസൂര്യ നല്‍കും. 

കുത്തിയോട്ട വ്രതം 24ന് രാവിലെ 8.45ന് ആരംഭിക്കും. ഇക്കുറി നാല്‍പ്പതു ലക്ഷംപേര്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയാണ് മഹോത്സവം നടത്തുന്നത്.  പൊങ്കാലയിടാന്‍ വരുന്നവര്‍ പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഉത്സവം കുറ്റമറ്റരീതിയില്‍ നടത്തുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.