ട്രിനിറ്റി സ്‌കൂളിന് പുതിയ പ്രിന്‍സിപ്പാള്‍

Wednesday 21 February 2018 2:30 am IST

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍  ഷെവലിയാര്‍ ജോണിനെ മാറ്റി പുതിയ പ്രിന്‍സിപ്പാൡനെ നിയമിച്ചു. ഫാ. സില്‍വി ആന്റണിയാണ് പുതിയ പ്രിന്‍സിപ്പാള്‍. എബിവിപിയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ സമരവും സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന വിദ്യാഭ്യാസവകുപ്പിന്റെ ഭീഷണിയ്ക്ക് മുന്നില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വഴങ്ങുകയായിരുന്നു.

ഗൗരിനേഘയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപെടുന്ന സിന്ധു, ക്രസന്‍സ് എന്നീ അദ്ധ്യാപികമാരെ സസ്പന്‍ഷന്‍ പിന്‍വലിച്ച് തിരികെ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സ്‌കൂളില്‍ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. 

ഇതിന് നേതൃത്വം നല്‍കിയ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  ജോണിനും കൂട്ടാളികളായ മറ്റ് സ്റ്റാഫുകള്‍ക്കെതിരേയും നടപടി ആവശ്യപ്പെട്ട്  എബിവിപി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തിയിരുന്നു. ഇതോടൊപ്പം ആക്ഷന്‍ കൗണ്‍സിലും സമരം ആരംഭിച്ചു. 

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്റ്റര്‍ കെ.എസ് ശ്രീകല സ്‌കൂള്‍ മാനെജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു.സ്‌കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യാന്‍ ഡിഡി, ഡിപിഐക്ക് ശുപാര്‍ശ നല്‍കി.  ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ്് പ്രിന്‍സിപ്പാൡനെ മാറ്റാന്‍ തയ്യാറായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.