തപസ്യ സംസ്ഥാന വാര്‍ഷികോത്സവം കൊല്ലത്ത്

Wednesday 21 February 2018 2:30 am IST

കൊല്ലം: തപസ്യ കലാസാഹിത്യവേദി സംസ്ഥാനവാര്‍ഷികോത്സവം ഇന്ന് തുടങ്ങും. 25 വരെയാണ് വാര്‍ഷികോത്സവമെന്ന് ് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇന്ന് വൈകിട്ട് അഞ്ചിന് പബ്ലിക് ലൈബ്രറി ഹാളില്‍ കാര്‍ട്ടൂണ്‍ സായാഹ്നം. നാളെ വൈകിട്ട് അഞ്ചിന് കൊല്ലം ബോട്ട് ജെട്ടിയില്‍ കവി ഡി.വിനയചന്ദ്രന്‍ അനുസ്മരണം. 23ന് വൈകിട്ട് നാലിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ കവിയരങ്ങ്, അഞ്ചിന് ചിത്ര പ്രദര്‍ശിനി ഉദ്ഘാടനം, സാഹിത്യ സ്മൃതി സന്ധ്യ.  

24ന് രാവിലെ 10ന് സോപാനം ആഡിറ്റോറിയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യും. ആഷാമേനോന്‍ അധ്യക്ഷയാകും. എന്‍ബിടി ചെയര്‍മാന്‍ ബല്‍ദേവ് ശര്‍മ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, പി.നാരായണക്കുറുപ്പ്, എം.എ. കൃഷ്ണന്‍, പ്രൊഫ.പി.ജി. ഹരിദാസ് എന്നിവര്‍ സംസാരിക്കും. തുളസീദാസരാമായണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രൊഫ.സി.ജി.രാജഗോപാല്‍, പത്മശ്രീ ജേതാവ് കല്ലാര്‍ ലക്ഷ്മിക്കുട്ടി എന്നിവരെ യോഗത്തില്‍ ആദരിക്കും. 

ആവിഷ്‌കാരസ്വാതന്ത്ര്യം-നേരുംനുണയും, കലാപരിശീലനം സാധ്യതകളും പ്രതിസന്ധിയും, ഭാരതദര്‍ശനം ഒരു പുനര്‍വായന എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും, വൈകിട്ട് 6.30ന് നൃത്തസന്ധ്യ.

 25ന് രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന കാര്യാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനാകും. 11.30ന് സമാപനസഭയില്‍ ശ്രീകാന്ത് കോട്ടക്കലിന് ദുര്‍ഗാദത്ത പുരസ്‌കാരം സമ്മാനിക്കും. ഡോ.ആര്‍.അശ്വതി ദുര്‍ഗാദത്ത അനുസ്മരണപ്രഭാഷണം നടത്തും. യോഗത്തില്‍ കവി പ്രൊഫ.വി.മധുസൂദനന്‍നായര്‍ മുഖ്യാതിഥിയായിരിക്കും. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ സമാപനപ്രഭാഷണം നടത്തും. 

വാര്‍ത്താസമ്മേളനത്തില്‍ കല്ലട ഷണ്‍മുഖന്‍, ഡോ.വി.എസ്.രാധാകൃഷ്ണന്‍, ആര്‍.അജയകുമാര്‍, വിശ്വകുമാര്‍ കൃഷ്ണജീവനം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.