ചെന്നൈ: നടന് കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരയില്‍ നടക്കും. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പരിപാടിയില്‍ പങ്കെടുത്തേക്കും.
പാര്‍ട്ടിയിലേയ്ക്ക് എല്ലാജനങ്ങളെയും കമല്‍ ഹാസന് പത്രസമ്മേളനത്തില്‍ സ്വാഗതം ചെയ്തു. നാളെ വൈകിട്ട് ആറുമണിക്കാണ് പാര്‍ട്ടി പ്രഖ്യാപനം. മധുരയില്‍ വന്‍ സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തും.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: