ജെഎന്‍യുവില്‍ സംസ്‌കൃത യുവജനോത്സവം നാളെ

Wednesday 21 February 2018 2:30 am IST

ന്യൂദല്‍ഹി: സംസ്‌കൃത ഭാരതിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു)യില്‍ മെഗാ സംസ്‌കൃത യുവജനോത്സവം വ്യാഴാഴ്ച നടക്കും. ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ സംസ്‌കൃത സ്റ്റഡീസിന്റെ സഹകരണത്തോടെയാണ് പരിപാടി. 

ദല്‍ഹി ഐഐടിയിലെയും ദേശീയ തലസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെയും കോളേജുകളിലെയും 500 വിദ്യാര്‍ത്ഥികള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കും.

സംസ്‌കൃത പ്രഭാഷണം, നാടകം, സോങ് പോസ്റ്റര്‍ മേക്കിങ്, സ്‌പോട്ട് ശ്ലോക മേക്കിങ് തുടങ്ങിയവയില്‍ മത്സരങ്ങള്‍ നടക്കും. സംസ്‌കൃതം പഠിച്ച് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായവരെയും പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സംസ്‌കൃതഭാരതി നേതാവ് കൗശിക് തിവാരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.