പാട്ന: പാട്നയില്‍ പശുവിന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 80 കിലോഗ്രാം പോളിത്തീന്‍ മാലിന്യം. ബുധനാഴ്ച ബീഹാര്‍ വെറ്ററിനറി കോളേജില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ആറു വയസ്സുള്ള പശുവിന്റെ വയറ്റില്‍ നിന്ന് ഇത്രയധികം പോളിത്തീന്‍ മാലിന്യം പുറത്തെടുത്തത്.
നീക്കം ചെയ്തവയില് കൂടുതലും നാല് മൈക്രോണില്‍ താഴെയുള്ള പോളിത്തീന്‍ കവറുകളായിരുന്നുവെന്ന് സര്‍ജറി ആന്‍ഡ് റേഡിയോളജി വിഭാഗം അസി. പ്രൊഫസര്‍ ജിഡി സിങ് പറഞ്ഞു.
തന്റെ പതിമൂന്ന് വര്‍ഷത്തെ സേവനത്തിനിടെ ആദ്യമായാണ് 80 കിലോയിലധികം പ്ലാസ്റ്റിക് മാലിന്യം ഒരു പശുവിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും പറഞ്ഞ അദ്ദേഹം, പശു ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെങ്കിലും അടുത്ത പത്ത് ദിവസങ്ങള്‍ നിര്‍ണ്ണായകമായിരിക്കും എന്നും വ്യക്തമാക്കി. മാലിന്യ കൂമ്പാരങ്ങളില്‍ നിന്നാണ് തെരുവ് മൃഗങ്ങള്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ തിന്നുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: