ന്യൂദല്‍ഹി: കര്‍ണ്ണാടകത്തിലെ ദേശീയ പാതകളുടെ വീതി കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭ 2,920 കോടിയുടെ പദ്ധതിക്ക് അനുമതി നല്കി. വടക്കന്‍ കേരളത്തിനും ഗുണകരമാകുന്നതാണ് പദ്ധതി. ബെംഗളൂരു, മൈസൂരു, മംഗലാപുരം, കുടക് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാതകളില്‍ ചിലത് വടക്കന്‍ കേരളത്തിനും പ്രയോജനം ചെയ്യും. ഇവ വയനാട്, കാസര്‍കോട് ജില്ലകളില്‍ എത്തുന്ന പാതകളാണ്.
ദേശീയപാത 275ലെ 74-ാം കിലോമീറ്റര്‍ മുതല്‍ 135ാം കിലോമീറ്റര്‍ വരെയുള്ള നിഡഗട്ട മൈസൂരു ഭാഗം ആറുവരിയാക്കാന്‍ കേന്ദ്രമ്രന്തിസഭയുടെ സാമ്പത്തിക കാര്യ സമിതി തീരുമാനിച്ചു. ഗതാഗത മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: