മെഹുല്‍ ചോക്‌സിക്കെതിരായ എഫ്‌ഐആര്‍: അന്വേഷണപുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

Wednesday 21 February 2018 2:30 am IST

ന്യൂദല്‍ഹി: ഗീതാഞ്ജലി ജെംസ് ഉടമ മെഹുല്‍ ചോക്‌സിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറിന്റെ നിലവിലെ അവസ്ഥയെന്തെന്ന് അറിയിക്കാന്‍ പോലീസിനോട് ദല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. 2016ലാണ് മെഹുല്‍ ചോക്‌സിക്കെതിരെ ഗീതാഞ്ജലി ജെംസിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മേയ് മൂന്നിന് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 

അതേസമയം കമ്പനി മേധാവിയായ ഒരാള്‍ക്ക് ഉപസ്ഥാപനങ്ങളുടെയോ ഫ്രാഞ്ചൈസികളുടെയോ കോണ്‍ട്രാക്ട് സംബന്ധമായ കേസില്‍ ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മെഹുല്‍ ചോക്‌സിയുടെ പേരിലല്ലെന്നും ചോക്‌സിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. 

മേഹുല്‍ ചോക്‌സി നിലവില്‍ പിഎന്‍ബി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.