സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതും ബ്രാന്‍ഡിങ്: പോള്‍ തോമസ്

Wednesday 21 February 2018 2:30 am IST

കൊച്ചി: ഒരു ബിസിനസ് സംരംഭത്തിന്റെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാവണമെന്നില്ലെന്നും അതോടൊപ്പം തന്നെ അതിന് സമൂഹത്തിനും പരിസ്ഥിതിക്കും ഗണ്യമായ സംഭാവനകള്‍ ചെയ്യാനാവുമെന്നും ഇസാഫ് സ്ഥാപകനും ഇസാഫ്‌സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു. പ്രമുഖ ബ്രാന്‍ഡിംഗ് ഏജന്‍സിയായ ഓര്‍ഗാനിക് ബിപിഎസിന്റെ വൈജ്ഞാനിക സംരംഭമായ മീമാംസയുടെ ഭാഗമായി നടത്തുന്ന ബ്രാന്‍ഡ്‌സ്റ്റോം പ്രഭാഷണപരമ്പരയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസാഫ് നല്‍കുന്ന ഓരോ വായ്പയും അതെടുക്കുന്ന ആളുടെ ജീവിതത്തില്‍ എന്ത് പുരോഗതിയുണ്ടാക്കുമെന്ന് ഓരോ ഘട്ടത്തിലും സ്ഥിരമായി വിലയിരുത്തുമെന്ന് പോള്‍തോമസ് പറഞ്ഞു. പുതിയതായിവരുന്ന ഇടപാടുകാരില്‍ 90 ശതമാനമെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന് ഉറപ്പുവരുത്തുമെന്നും പോള്‍ തോമസ് പറഞ്ഞു. 

വിവിധ രംഗങ്ങളില്‍ വിജയം കൈവരിച്ച ബ്രാന്‍ഡ് ഉടമകള്‍ തങ്ങളുടെ ബ്രാന്‍ഡുകളുടെ വിജയകഥകള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ഓര്‍ഗാനിക് ബിപിഎസ് സംഘടിപ്പിക്കുന്ന ബ്രാന്‍ഡ്‌സ്റ്റോം പ്രഭാഷണപരമ്പര. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുപത്തഞ്ചിലേറെ ബ്രാന്‍ഡ് ഉടമകളാണ് അനുഭവങ്ങള്‍ ബ്രാന്‍ഡ് സ്റ്റോമിലൂടെ പങ്കുവച്ചത്. ഓര്‍ഗാനിക് ബിപിഎസ് അഡൈ്വസറി ബോര്‍ഡ് അംഗമായ വി. കെ. മാധവ് മോഹന്‍, മാനേജിംഗ് ഡയറക്ടര്‍ദ ിലീപ് നാരായണന്‍, ക്ലസ്റ്റര്‍ ഹെഡ് വില്‍സന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.