ആര്‍ട്ട് ഓഫ് ലിവിംഗ് വനിതാ സമ്മേളനം ബംഗളൂരുവില്‍

Wednesday 21 February 2018 2:30 am IST

കൊച്ചി: ആര്‍ട്ട് ഓഫ് ലിവിംഗ് അന്തര്‍ദേശീയ വനിതാ സമ്മേളനം 23 മുതല്‍ 25വരെ  ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍ നാഷണല്‍ ആസ്ഥാനമായ ബംഗളൂരു ആശ്രമത്തില്‍. അക്രമരഹിത സമൂഹ സൃഷ്ടി -ആത്മീയതയിലൂടെ ശാന്തിയും ശാക്തീകരണവും'' എന്ന ലക്ഷ്യവുമായാണ് സമ്മേളനം. 

സമൂഹത്തിന്റെ ഉന്നമനത്തിന് സ്ത്രീകളുടെ പങ്ക് സുപ്രധാനമാണെന്നും സമൂഹത്തിന്റെ ശക്തിയും ഐക്യവും നിശ്ചയിക്കുന്നത് അവരാണെന്നും ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ സമ്മേളനത്തിന് മുന്നോടിയായി പറഞ്ഞു. അന്തര്‍ദ്ദേശീയ വനിതാ സംഗമം ചെയര്‍ പേഴ്സണ്‍ ശ്രീശ്രീ രവിശങ്കറിന്റെ സഹോദരി ഭാനുമതി നരസിംഹനാണ്. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 375 ഓളം വക്താക്കളും അയ്യായിരത്തിലധികം സ്ത്രീ പ്രതിനിധികള്‍ പങ്കെടുക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.