'അംബേദ്കര്‍' പ്രദര്‍ശിപ്പിക്കാന്‍ ഹര്‍ജി

Wednesday 21 February 2018 2:30 am IST

കൊച്ചി : ദേശീയ അവാര്‍ഡ് നേടിയ അംബേദ്കര്‍ എന്ന സിനിമ മലയാളത്തില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കേരള ദളിത് പാന്തേഴ്‌സ് എന്ന സംഘടനയുടെ കണ്‍വീനര്‍ കെ. അംബുജാക്ഷനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയാണ് ഈ ചിത്രത്തില്‍ അംബേദ്കറെ അവതരിപ്പിച്ചത്. 

ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഈ ചിത്രം അംബേദ്കറുടെ 120 -ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച്  മലയാളത്തില്‍ മൊഴി മാറ്റി പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്കും നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.