മാനഭംഗം; പെണ്‍കുട്ടിയോട് കൊടും ക്രൂരത

Wednesday 21 February 2018 2:50 am IST

കൊല്‍ക്കത്ത: ബംഗാളില്‍  വനവാസിപെണ്‍കുട്ടിയെ  രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് സ്വകാര്യ ഭാഗത്ത് ലോഹദണ്ഡ് കയറ്റി. അവശനിയലില്‍ കണ്ടെത്തിയ ഇരുപതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തു നിന്ന് കുടല്‍മാല പുറത്ത് വന്ന നിലയിലായിരുന്നു . 

ദക്ഷിണ ദിനാജ്പൂരിലെ ഗ്രാമത്തിലുള്ള പാലത്തിനടിയില്‍ നിന്നാണ് അബോധാവസ്ഥയില്‍  പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് എസ്പി പ്രസൂണ്‍ ബാനര്‍ജി പറഞ്ഞു. ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ദെഹബന്ദ് സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. അതേ നാട്ടുകാരനായ രാം പ്രബേഷ് ശര്‍മ്മയും മറ്റു ചിലരുമാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞതായി ഇരയെ കണ്ടെത്തിയ ആള്‍ പോലീസിനെ അറിയിച്ചു.  പെണ്‍കുട്ടി  ഇതിനോടകം രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയ ആയെന്നും ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് അമിത് കുമാര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.