ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിന് തുടക്കം

Wednesday 21 February 2018 2:30 am IST

ന്യൂദല്‍ഹി: ഭാരതീയ ചിത്രസാധന ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന  ചിത്രഭാരതി ഫിലിം ഫെസ്റ്റിവലിന് പ്രൗഢോജ്ജ്വല തുടക്കം. സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

  ഇന്ത്യന്‍ സംസ്‌കാരവും മൂല്യങ്ങളും സിനിമയിലൂടെ പ്രോത്സാഹിപ്പിക്കാനുള്ള സംഘാടകരുടെ ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. യുവ സിനിമാ പ്രവര്‍ത്തകരില്‍ ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് പ്രചാരണം നടത്തണം. സമൂഹത്തില്‍ നല്ലതും മോശവുമായ സ്വാധീനമുണ്ടാക്കാന്‍ സിനിമക്ക് സാധിക്കുമെന്നത് കണക്കിലെടുത്താകണം ആശയം രൂപീകരിക്കേണ്ടതെന്ന് ഖട്ടാര്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കുമുള്ളതാകണം സിനിമ. കുടുംബത്തിന് ഒരുമിച്ചിരുന്ന് കാണാന്‍ സാധിക്കുന്നതാകണം. അദ്ദേഹം പറഞ്ഞു. 

നടിയും എംപിയുമായ ഹേമമാലിനി, ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍, സംവിധായകരായ പ്രിയദര്‍ശന്‍, മധൂര്‍ ഭണ്ഡാര്‍കര്‍ എന്നിവര്‍ സംബന്ധിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ 2016ല്‍ ഇന്‍ഡോറിലാണ് ആദ്യം നടന്നത്. മൂന്ന് ദിവസത്തെ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ഷോര്‍ട് ഫിലിം, ഡോക്യുമെന്ററി,  അനിമേഷന്‍, ക്യാമ്പസ് ഫിലിം  വിഭാഗങ്ങളിലായി മത്സരിച്ച 702 ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 160 എന്‍ട്രികള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.