ആത്മഹത്യ ആദ്യമല്ല: കടകംപള്ളി വിവാദത്തില്‍

Wednesday 21 February 2018 1:33 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ആത്മഹത്യയെ നിസ്സാരവത്ക്കരിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പെഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായല്ലെന്നാണ് മന്ത്രിയുടെ പരാമര്‍ശം. 

അഞ്ചുമാസമായി മുടങ്ങിയ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം സര്‍ക്കാര്‍ ആഘോഷമായി നടത്തിയ ചടങ്ങിലെ സഹകരണമന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്.

ജീവിതം യഥാര്‍ത്ഥത്തില്‍ സംഘര്‍ഷങ്ങളും പ്രയാസങ്ങളും നിറഞ്ഞതാണ്. ആദ്യമായല്ല പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുന്നത്. യു ഡി ഫ് സമയത്തും പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടന്ന കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ആത്മഹത്യകളെക്കുറിച്ച് മാത്രമേ എല്ലാവരും സംസാരിക്കുന്നുള്ളുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. 

വിതരണ ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജുലൈ മാസം വരെയുള്ള പെന്‍ഷന്‍ വിതരണമാണ് സഹകരണ ബാങ്ക് ഏറ്റെടുത്തത്. 

287 കോടി രൂപയുടെ കുടിശ്ശികയാണ് വിതരണം ചെയ്തു തുടങ്ങിയത്. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിലെ ആശയക്കുഴപ്പം പരിഹരിച്ചതായി കെഎസ്ആര്‍ടിസി എംഡി എ ഹേമചന്ദ്രന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.