അഖിലയെ സിറിയയിലേക്ക് കടത്തും

Wednesday 21 February 2018 2:30 am IST
സത്യസരണിയാണ് അഖിലയെ മതംമാറ്റിയത്. ഐഎസ് റിക്രൂട്ടിങ്ങുമായി ഷഫിന് ബന്ധമുണ്ട്. മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയായ അഖില സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം ഇഷ്ട പ്രകാരമല്ല. പോപ്പുലര്‍ഫ്രണ്ട് നേതാവായ സൈനബ നടത്തുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: അഖിലയെ സിറിയയിലേക്ക് കടത്തുകയാണ് വിവാഹം കഴിച്ച ഷഫിന്‍ ജഹാന്റെയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ സൈനബയുടെയും ലക്ഷ്യമെന്ന് അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

മകളെ ഐഎസ് ഭീകരുടെ ലൈംഗിക അടിമയാക്കും. മകള്‍ ഇസ്ലാം മതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ല. സുരക്ഷ മാത്രമാണ് ലക്ഷ്യം. സൈനബയുടെയും സത്യസരണിയുടെയും സത്യവാങ്മൂലങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയത്. കേസ് നാളെ പരിഗണിക്കും. 

സത്യസരണിയാണ് അഖിലയെ മതംമാറ്റിയത്. ഐഎസ് റിക്രൂട്ടിങ്ങുമായി ഷഫിന് ബന്ധമുണ്ട്. മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയായ അഖില സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സ്വന്തം ഇഷ്ട പ്രകാരമല്ല. പോപ്പുലര്‍ഫ്രണ്ട്  നേതാവായ സൈനബ നടത്തുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടുണ്ട്. 

കേസെടുക്കുമെന്ന് പേടിച്ചാണ് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.  കേസ് നടത്തിപ്പിന് 80 ലക്ഷമാണ് പിരിച്ചത്. ഭീകരബന്ധം തെളിഞ്ഞിട്ടും പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും അശോകന്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.