ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ (പിഎന്‍ബി) വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പിഎന്‍ബിയുടെ മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ച് മുന്‍ ജിഎം രാജേഷ് ജിന്‍ഡാലാണ് അറസ്റ്റിലായത്.
11,400 കോടിയുടെ സാമ്പത്തിക തട്ടിപ്പിന്റെ സിരാകേന്ദ്രമായിരുന്ന ബ്രാഡി ഹൗസ് ശാഖ കഴിഞ്ഞ ദിവസം സിബിഐ പൂട്ടി സീല്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: