ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത ആപ്പ് എംഎല്‍എ അറസ്റ്റില്‍

Wednesday 21 February 2018 10:24 am IST
സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനും പരാതി നല്‍കിയിരുന്നു.

ന്യൂദല്‍ഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എയെ അറസ്റ്റ് ചെയ്തു. പ്രകാശ് ജര്‍വാള്‍ ആണ് അറസ്റ്റിലായത്. ഇന്ന് പകലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു.

നേരത്തെ കെജരിവാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.