കണ്ണൂരില്‍ ഇന്ന് സര്‍വകക്ഷി യോഗം

Wednesday 21 February 2018 10:36 am IST
നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം നടന്നതാണെന്നും അന്നെടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കണ്ണൂര്‍: ശുഹൈബ് വധത്തെത്തുടര്‍ന്ന് കണ്ണൂരിലെ പ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതിനായി ഇന്ന് സര്‍വകക്ഷി യോഗം. മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റിലാണ് സര്‍വകക്ഷിയോഗം ചേരുന്നത്. സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും.

എന്നാല്‍ സര്‍വകക്ഷി യോഗത്തിനെതിരെ കെ. സുധാകരനും സതീശന്‍ പാച്ചേരിയും രംഗത്തെത്തി. നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം നടന്നതാണെന്നും അന്നെടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ശുഹൈബ് വധത്തില്‍ യഥാര്‍ഥ പ്രതികളെയാണ് പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങാതിരിക്കുന്നതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും സുധാകരനും ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.